You are Here : Home / News Plus

സൗദിയില്‍ കനത്ത മഴ; ഒരു മരണം

Text Size  

Story Dated: Thursday, February 16, 2017 08:32 hrs UTC

 അസീര്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മലയിടിച്ചിലില്‍ അസീറിലെ റോഡ് ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയില്‍പ്പെട്ടിട്ടുണ്ട്. വാഹനത്തില്‍ കുടുങ്ങി കിടന്ന നൂറ് കണക്കിന് ആളുകളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

അബഹ അല്‍മന്‍സ്‌ക് ജില്ലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് വിദേശിയെയും ഒരു സൗദി ബാലനെയും കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അബഹയിലും അസീര്‍ പ്രവശ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി കാറുകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്. അബഹയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും അഹദ് റുഫൈദയില്‍ 45 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും ബസുകള്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തു.

അബഹ, ദഹ്‌റാന്‍ അല്‍ജുനൂബ്, ബല്‍ഖരന്‍, രിജാല്‍, മഹായില്‍, സറാത്ത് ഉബൈദ, ഖമീസ് മുശൈത്ത്, ബാരീഖ്, തന്നൂമ, മജാരിദ, ബല്‍ഹമര്‍, ബല്‍സമര്‍, വാദിയാന്‍, അഹ്ദ് റുഫൈദ, മദീന അസ്‌കരി എന്നിവടങ്ങളില്‍ കനത്ത മഴയാണ് അുഭവപ്പെട്ടത്. അബഹ ഖമീസ് മുശൈത്ത് റോഡില്‍ നിരവധി കാറുകള്‍ വെള്ളത്തിനടിയിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.