You are Here : Home / News Plus

വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമിക്ക് ജയം

Text Size  

Story Dated: Saturday, February 18, 2017 10:51 hrs UTC

തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍, പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ ശേഷം നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമിക്ക് ജയം. 122 പേര്‍ പളനി സ്വാമിക്ക് വോട്ട് ചെയ്തു. 11 വോട്ടുകള്‍ പനീര്‍ സെല്‍വത്തിന് ലഭിച്ചു. ഡിഎം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് സഭയില്‍നിന്ന് പുറത്താക്കിയ ശേഷം, ഭരണപക്ഷ അംഗങ്ങള്‍ മാത്രമുള്ള സഭയില്‍ നടത്തിയ വോട്ടെടുപ്പിലാണ് പളനി സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. 

രണ്ട് തവണ നിര്‍ത്തിവെച്ചശേഷം മൂന്ന് മണിക്ക് സഭ ചേര്‍ന്നാണ് വി്വൊസ വോട്ടെടുപ്പ് നടന്നത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം ഗൗനിക്കാതെ വോട്ടെടുപ്പ് തുടരാനുള്ള സ്പീക്കറുടെ തീരുമാനത്തെ തുടര്‍ന്നാണ് രണ്ടു തവണയും അക്രമവും സഭ നിര്‍ത്തിവെക്കലും ഉണ്ടായത്. നേരത്തെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തെ ഘെരാവോ ചെയ്തു. ഒരു ഡിഎം.കെ അംഗം സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു. ശേഷം കസേരകളും മേശയും തകര്‍ത്തു. മൈക്രോഫോണ്‍ എടുത്തെറിഞ്ഞു. അതിനിടെ, പൊലീസ് സഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. ഇതിനെ തുടര്‍ന്ന് സ്പീക്കറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. സഭ ഒരു മണിവരെ നിര്‍ത്തിവെക്കുകയും ചെയ്തു. 

തുടര്‍ന്ന് ഒരു മണിക്ക് സഭ വീണ്ടും ചേര്‍ന്നു. തന്നെ ഡിഎംകെ അംഗങ്ങള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി സ്പീക്കര്‍ സഭയോട് പറഞ്ഞു. അക്രമം നടത്തിയ ഡിഎംകെ അംഗങ്ങളെ പുറത്താക്കിയ ശേഷം വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിഎംകെ. അംഗങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ചെറുത്തുനിന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എം.എല്‍.എമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ, വോട്ടെടുപ്പ് വീണ്ടും നടത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മണി വരെ സഭ വീണ്ടും നിര്‍ത്തിവെച്ചത്. തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷം വോട്ടെടുപ്പ് നടന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.