You are Here : Home / News Plus

മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു

Text Size  

Story Dated: Sunday, February 19, 2017 11:52 hrs UTC

കൊച്ചി: പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണെന്ന് നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ . മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. നാല് വര്‍ഷം മുന്‍പായിരുന്നു സംഭവം നടന്നത്.ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. മേനകയെ റമഡാ ഹോട്ടലിലിറക്കാനായി വാഹനത്തില്‍ കയറ്റിയ സുനി, വെറുതേ കറക്കുകയായിരുന്നു. മേനക ശക്തമായി ഇടപെടുകയും, ജോണി സാഗരിക പിന്നിലെയെത്തുകയും ചെയ്തതിനാലാണ് അന്ന് ആ ശ്രമത്തില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടതെന്നും മേനകയുടെ ഭര്‍ത്താവ് കൂടിയായ സുരേഷ്‌കുമാര്‍ വ്യക്തമാക്കി. അന്ന് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊടും ക്രിമിനലാണ് പള്‍സര്‍ സുനിയെന്നും. ഒരിക്കല്‍ മേനകയെയും അയാള്‍ വട്ടം ചുറ്റിച്ചുവെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ഹോട്ടലില്‍ പോകാനായി സുനി ഓടിച്ച വണ്ടിയില്‍ കയറിയ മേനകയെ ഹോട്ടലില്‍ വിടാതെ വട്ടം ചുറ്റിക്കുകയായിരുന്നു. മേനക ഉടന്‍ തന്നെയും ആ സിനിമയിലെ മറ്റുള്ളവരെയും വിളിച്ചാണ് രക്ഷപ്പെട്ടത്. പൊലീസിന് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാള്‍ രണ്ട് നടന്മാരുടെ പേഴ്‌സണല്‍ ഡ്രൈവറാണെന്നും സുരേഷ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • എനിക്കവരെ മനുഷ്യർ എന്നു പോലും വിളിക്കാനാവില്ല
    തിരുവനന്തപുരം:എനിക്കവരെ മനുഷ്യർ എന്നുപോലും വിളിക്കാനാവില്ലെന്നു മോഹൻലാൽ . യുവ നടി ആക്രമണത്തിന് ഇരയായ സംഭവത്തെ അപലപിച്ച് ലാൽ...

  • സിനിമാരംഗത്തെ കുടിപ്പകപരിശോധിക്കുമെന്നും ദിനേശ് കശ്യപ്
    കൊച്ചി:നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു...