You are Here : Home / News Plus

ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നു അറിഞ്ഞിരുന്നില്ല

Text Size  

Story Dated: Sunday, February 19, 2017 12:08 hrs UTC

കൊല്ലം: പൾസർ സുനി മൂന്നുവർഷം മുൻപാണു തന്റെ ഡ്രൈവറായി വന്നതന്നു എം.മുകേഷ്. വളരെ നല്ല പെരുമാറ്റമായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നു താൻ അറിഞ്ഞിരുന്നില്ല. സ്വകാര്യ ബസ് ഡ്രൈവറായിരുന്നുവെന്നും ഷൂട്ടിങ് ഇല്ലാത്തപ്പോൾ ആ ജോലിക്കു പോകട്ടെയെന്നും തന്നോടു ചോദിച്ചു. താൻ അതു സമ്മതിച്ചു. സ്വകാര്യ ബസ് ഓടിക്കുന്നതുപോലെ തന്റെ കാർ ഓടിക്കരുതെന്നു സുനിയോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ അയാളെ ശാസിക്കേണ്ട സന്ദർ‍ഭം ഉണ്ടായിട്ടില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കവെ വാഹനത്തിൽ പോകുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. അതല്ല, ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം എന്നു രമ്യമായി മറുപടി നൽകി അയാളെ പറഞ്ഞുവിട്ടു. പിന്നീടാണു സുനി പലകേസുകളിലും ഉൾപ്പെട്ട ക്രിമിനലാണെന്നു മനസ്സിലാക്കുന്നത്.