You are Here : Home / News Plus

റംസാൻ സമയത്ത് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും ഉണ്ടായിരിക്കണം

Text Size  

Story Dated: Sunday, February 19, 2017 12:12 hrs UTC

ഫത്തേപൂർ : റാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവർക്കൊപ്പം എസ്പി ചേർന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന സർക്കാരിനെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുപിയിൽ എവിടെയും ഗുണ്ടാരാജ് ആണ്. പൊലീസ് സ്റ്റേഷനുകൾ സമാജ്‍വാദി പാർട്ടിയുടെ ഒാഫീസുകളായി മാറി. അഖിലേഷിന്റെ ശബ്ദത്തിൽ ഇടർച്ചയുണ്ടെന്നും അദ്ദേഹത്തിന്റെ ശരീരഭാഷ തോൽവിയെ സൂചിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. യുപിയിൽ കഴിഞ്ഞ പത്തുവർഷമായി യാതൊരു വികസനവും നടക്കുന്നില്ല. യുപിയിലെ വികസനത്തിന്റെ ഈ വനവാസം ഇപ്പോൾ അവസാനിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ഫത്തേപൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റംസാൻ സമയത്ത് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും തീർച്ചയായും ഉണ്ടായിരിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.