You are Here : Home / News Plus

സംസ്ഥാനത്ത് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ഗുണ്ടാവേട്ട ആരംഭിച്ചു

Text Size  

Story Dated: Monday, February 20, 2017 08:02 hrs UTC

സംസ്ഥാനത്ത് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ഗുണ്ടാവേട്ട ആരംഭിച്ചു. സജീവമായ ക്വട്ടേഷൻ സംഘങ്ങളുടെ പട്ടിക ഇന്റലിജന്‍സ് മേധാവി തയ്യാറാക്കി റെയ്ഞ്ച് ഐജിമാർക്ക് കൈമാറി. 30 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

സജീവമായി ഗുണ്ടാപ്രവർത്തനങ്ങൾ നടത്തിയ 2010പേരുടെ പട്ടികയാണ് ഇൻറജിൻസ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവടങ്ങളിലാണ് കൂടുതൽ പേരും. കഴിഞ്ഞ കുറേ നാളുകളായി ഇവരുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. കൊലപാതകം, പിടിച്ചുപറി, തട്ടികൊണ്ടുപോകൽ, ബലാൽസംഗം, ബ്ലെയ്ഡ് സംഘങ്ങള്‍, കഞ്ചാവ് എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് പട്ടിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്തർസംസ്ഥാന ബന്ധമുള്ള കൊടുംകുറ്റവാളികളും ഇതിലുണ്ട്. ഗുണ്ടകള്‍ക്ക് സംരക്ഷണം നൽകുന്നവരെ കുറിച്ചുള്ള വിവരങ്ങളും ഇന്റലിജെന്റ് ശേഖരിച്ച് കൈമാറിയിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ പട്ടികയനുസരിച്ചുള്ള അറസ്റ്റും ഗുണ്ടാവിരുദ്ധമനിയമപ്രകാരമുള്ള നടപടികളുണ്ടാകണമെന്നാണ് ഐജിമാർക്കും എസ്പിമാർക്കുമുള്ള നിർദ്ദേശം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.