You are Here : Home / News Plus

യുഎസില്‍ ഇന്ത്യക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

Text Size  

Story Dated: Friday, February 24, 2017 01:00 hrs UTC

വാഷിങ്ടൻ∙ യുഎസിൽ ഇന്ത്യൻ എൻജിനിയറെ വെടിവച്ചു കൊലപ്പെടുത്തി.പ്രതി അമേരിക്കൻ സ്വദേശിയായ അദം പുരിൻടനെ പൊലീസ് അറസ്റ്റു ചെയ്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് അമേരിക്കക്കാരനായ ഒരാൾ വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒലാതെയിൽ ഗ്രാർമിൻ ഹെഡ്ക്വാട്ടേഴ്സിൽ ജോലി ചെയ്തിരുന്ന ശ്രിനിവാസ് കുച്ചിബോട്‌ല(32)യാണ് മരിച്ചത്. സുഹൃത്ത് അലോക് മഡസാനി ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. നാവികസേനയിൽ ജോലി ചെയ്തിരുന്നയാളാണ് മദ്യപിച്ചിരുന്ന പുരിൻടൻ. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.