ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും വെല്ലുവിളിക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരുവിലെത്തി. രാവിലെ 10.30ന് മലബാര്‍ എക്സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തിയ പിണറായി വിജയനെ പ്രവര്‍ത്തകര്‍ ആവേശ്വജ്ജല സ്വീകരം നല്കി. പിണറായിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്തതോടെ വന്‍ സുരക്ഷയാണ് റെയില്‍വേ സ്റ്റേഷന് പരിസരത്തും നഗരത്തിലും ഒരുക്കിയിരിക്കുന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലെത്തിയ കേരള മുഖ്യമന്ത്രി വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയും ഉദ്ഘാടനം ചെയ്യും.
മതസൗഹാര്‍ദ റാലിയുടെ പ്രകടനം 2.30ന് അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നാരംഭിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തിലും പിണറായി സംസാരിക്കും. അതേസമയം പിണറായിയെ തടയില്ലെന്ന് ബിജെപി വ്യക്തമാക്കി. എങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നു രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments