You are Here : Home / News Plus

ലോ അക്കാദമി അയച്ച ഫയൽ മന്ത്രിസുധാകരൻ തിരിച്ചയച്ചു

Text Size  

Story Dated: Sunday, February 26, 2017 01:34 hrs UTC

തിരുവനന്തപുരം: റവന്യു വകുപ്പ് ലോ അക്കാദമി ഭൂമി തിരികെ പ്പിടിക്കുന്നതിന്റെ ഭാഗമായിഅയച്ച ഫയൽ മന്ത്രി ജി. സുധാകരൻ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഒാഫിസ് കാണാതെ അയച്ച ഫയലിൽ നടപടിയെടുക്കാനാകില്ലെന്നു മന്ത്രി. സർക്കാർ പ്രതിനിധികളെ ഭരണനേതൃത്വത്തിൽനിന്നു ലോ അക്കാദമി ഒഴിവാക്കിയ ആക്ഷേപം ജില്ലാ റജിസ്ട്രാറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു റവന്യു സെക്രട്ടറി പി.എച്ച്. കുര്യൻ നൽകിയ റിപ്പോർട്ടിലെ ശുപാർശ. വിവാദ വി·ഷയമായതിനാൽ മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞു മാത്രമേ ഫയൽ അയയ്ക്കാവൂ എന്നു രേഖപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.