വാഷിങ്ടണ്‍ : മാധ്യമപ്രവര്‍ത്തകരുടെ വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു പ്രസിഡന്റ് മാധ്യമപ്രവര്ത്തകരടെ വിരുന്നില്‍ നിന്ന് മാറി നില്‍ക്കുന്നത്.മാധ്യമങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളെ പോലെ പ്രവര്‍ത്തിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും അവ ജനങ്ങളുടെ ശത്രുക്കളാണെന്നും ട്രംപ് ആരോപിച്ചിരുന്നു.എല്ലാവര്‍ഷവും വൈറ്റ് ഹൗസിലെ വസന്തകാലത്ത് നടത്തപ്പെടുന്ന വിരുന്നിലെ മുഖ്യാതിഥി പ്രസിഡന്റാണ്. മാധ്യമപ്രവര്‍ത്തന രംഗത്തെ സ്കോളര്‍ഷിപ്പുകള്‍ക്ക് തുക കണ്ടെത്തപ്പെടുന്ന വിരുന്നില്‍ വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കാറുണ്ട്. മുന്‍പ് റൊണാള്‍ഡ് റീഗന്, റിച്ചാര്‍ഡ് നിക്സണ് എന്നീ പ്രസിഡന്റുമാരാണ് വിരുന്നില്‍ നിന്ന് വിട്ടുനിന്നിട്ടുള്ളത്.
Comments