നിയമസഭയില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പലകാര്യങ്ങളിലും ആര്‍എസ്എസും പ്രതിപക്ഷവും ഒന്നിച്ചാണ്, വി.എം. സുധീരനും കുമ്മനവും ഒരേ ആശയങ്ങള്‍ പറയുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവസരവാദപരമായ നിലപാട് ആര്‍എസ്എസിന് പരോക്ഷ പ്രോല്‍സാഹനം നല്കുന്നു. എകെ ആന്റണി പറഞ്ഞിട്ടുപോലും നിലപാടില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല.
കാലില്ലാത്തവര്‍ ചവിട്ടുമെന്ന് പറയുംപോലെയാണ് ആര് എസ് എസ് ഭീഷണി. ആര്‍എസ്എസ് മാത്രമല്ല ചില ന്യൂനപക്ഷങ്ങളും വര്‍ഗീയ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Comments