ന്യൂയോർക്ക് : യുഎസിൽ വാഷിങ്ടനിലെ കെന്റിൽ വെള്ളിയാഴ്ച ദീപ് റായ് എന്ന സിഖ് യുവാവിനു വെടിയേറ്റു .ദീപ് വീടിനു പുറത്ത് വാഹനം ശരിയാക്കിക്കൊണ്ടിരിക്കവെയായിരുന്നു ആക്രമണം. അവിടെയെത്തിയ അക്രമി ‘സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകൂ’ എന്ന് ബഹളം ഉണ്ടാക്കി. വെള്ളക്കാരനായ അക്രമി മുഖം മറച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കെന്റ് പൊലീസ് മേധാവി കെൻ തോമസ് അറിയിച്ചു.ദീപ് റായ്ക്ക് അമേരിക്കൻ പൗരത്വമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ദീപിന്റെ കൈയിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ ചികിൽസ നൽകി വിട്ടയച്ചു.
Comments