You are Here : Home / News Plus

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ സുരേഷ് ഗോപി

Text Size  

Story Dated: Sunday, May 13, 2018 08:56 hrs UTC

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ സുരേഷ് ഗോപി എംപി. സംസ്ഥാനത്തുള്ളത് കിരാത ഭരണമാണെന്നാണ് എംപി പറഞ്ഞത്. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പിണറായി സര്‍ക്കാരിനെതിരെ പ്രതികരണവുമായി താരം രംഗത്ത് വന്നത്.

പ്രചരണത്തിനെത്തിയ താരത്തെ വഞ്ചിപ്പാട്ട് പാടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭാ പരിധിയില്‍ സംഘടിപ്പിച്ച രണ്ട് കുടുമ്ബയോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ജനങ്ങള്‍ മനസ്സാക്ഷിക്ക് അനുസരിച്ച്‌ വോട്ട് ചെയ്താല്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ വിജയം സുനിശ്ചിതമാണെന്ന് രാജ്യസഭ എംപി പറഞ്ഞു. നിലവില്‍ കേരളത്തില്‍ നടക്കുന്ന ഭരണത്തിന് തിരിച്ചടി നല്‍കണമെന്ന് എംപി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.