കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളയും സംസ്ഥാനവ്യാപകമായി ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്കികഴിഞ്ഞു. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് സഞ്ചരിക്കുകകയാണ്. ഇന്നലെ തലസ്ഥാനത്ത് റെക്കോര്‍ഡ് മഴയാണ് കിട്ടിയത്. പത്ത് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.
Comments