കനത്ത സുരക്ഷാ സന്നാഹത്തിനിടെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ മുഖ്യാതിഥിയായിരുന്നു. ഡല്‍ഹി ഏരിയ ജനറല്‍ കമാന്റിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ സുബ്രകോ മിത്ര നയിക്കുന്ന പരേഡില്‍ വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകള്‍ നിരന്നു. കര-നാവിക-വ്യോമ സേനാംഗങ്ങള്‍ക്കു പുറമെ എന്‍സിസി കേഡറ്റുകളും അര്‍ധ സൈനികരും ഉള്‍പ്പെടെ 5000 പേര് പരേഡില്‍ പങ്കെടുത്തു. പരേഡില്‍ വ്യോമസേനയുടെ ശക്തിപ്രകടനം നടന്നു. രാജ്യത്തിന്റെ ആദ്യ സ്വദേശ നിര്‍മിതി യുദ്ധവിമാനമായ തേജസ്, അര്ജുന് എംകെ രണ്ട്, ടി 90 ഭീഷ്മ ടാങ്ക് തുടങ്ങിവ പരേഡില്‍ അണിനിരന്നു.
Comments