ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വംശജയായ ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്തു. ലണ്ടനിലെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് കുന്ദല്‍ പട്ടേല്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്തത്. ഈസ് ലണ്ടനിലെ തെയംസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി മീനാ പട്ടേലിന്റെ മകളാണ് 36 കാരിയായ കുന്ദല്‍.
ജനുവരി 26 നാണ് കുന്ദല്‍ പട്ടേലിനെ ഈസ്റ്റ് ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്തത്. ആന്‍്റി ടെററിസം, ക്രിമിനല്‍ സെക്യൂരിറ്റി ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ കുന്ദല്‍ പട്ടേലിനെ ഇന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments