താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടില്‍ കോഴിക്കോട് -വയനാട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. മൂന്നു പേരും ബേപ്പൂര്‍ സ്വദേശികളാണ്. ബേപ്പൂര്‍ കുന്നത്ത് പറമ്പ് സജീര്‍ (22), കിണറ്റിലങ്ങകത്ത് ഫര്‍ഷാദ് (23), അരയന്‍വീട് ഇസ്മായില്‍ (23) എന്നിവരാണ് മരിച്ചത്. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എതിരെ വന്ന ജീപ്പിന്‍െറ അടിയില്‍പ്പെടുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.സുഹൃത്തുക്കളായ ഏഴുപേര്‍ ബൈക്കുകളില്‍ വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ് അപകടം.
Comments