സംഭാഷണം ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ വീടുകളില്‍നിന്ന് കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ വിശദീകരണം നല്‍കിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും വാര്‍ത്ത നിഷേധിച്ചകാര്യം രാജ്നാഥ് ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാരായ നിഥിന് ഗഡ്കരി, സുഷമ സ്വരാജ്, രാജ്നാഥ് സിങ് എന്നിവരുടെ വീടുകളില്‍നിന്ന് സംഭാഷണം ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു.
Comments