തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്കൂള്‍ മാനേജരെ 10 വര്‍ഷം തടവിനും തഞ്ചാവൂര്‍ ജില്ലാകോടതി ശിക്ഷിച്ചു. നേരത്തെ കേസില്‍ പ്രതികളായ ഹെഡ്മിസ്ട്രസ് അടക്കം 10 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരടക്കം 11 പേരെ കോടതി വെറുതേവിട്ടു. കുഭകോണത്തെ മുനിസിപ്പല്‍ കമ്മീഷണറും പ്രതിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടു.
2004 ജൂലൈ 16 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Comments