ആലപ്പുഴ: 62മത് നെഹ്റുട്രോഫി ജലോത്സവം ചമ്പക്കുളം ചുണ്ടന് കരസ്ഥമാക്കി. ഫ്രീഡം ബോട്ട് ക്ളബിന്‍െറ ശ്രീഗണേഷ് ഇഞ്ചുകളുടെ വിത്യാസത്തിലാണ് രണ്ടാം സ്ഥാനത്തായത്. ഇല്ലിക്കുളം ചുണ്ടന്, പായിപ്പാടന് എന്നിവ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലത്തെി.
ഉച്ചക്ക് 2.15ന് മുഖ്യാതിഥി ഗവര്‍ണര്‍ ഷീല ദീക്ഷിതാണ് ജലമാമാങ്കം ഉദ്ഘാടനം ചെയ്തത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പ്രഫ. പി.ജെ. കുര്യന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, എ.പി. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആലപ്പുഴ കൂടാതെ കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുമായി 22 ചുണ്ടനുകളും വനിതകള്‍ തുഴയുന്ന ആറ് വള്ളങ്ങളും ഉള്‍പ്പെടെ 72 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലം ചെലവുകള്‍ വലിയ തോതില്‍ വെട്ടിച്ചുരുക്കിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുമാണ് വള്ളംകളി നടന്നത്.
Comments