തെ്ഹറാന്‍: തലസ്ഥാനമായ തെഹ്റാനിനു സമീപം ഇറാനിന്റെ ജെറ്റ് യാത്രാ വിമാനം തകര്‍ന്ന് വീണ് 40 യാത്രക്കാര്‍ മരിച്ചതായി ‘ഇര്‍ന’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ 9.15ഓടെയാണ് അപകടം. മെഹ്റാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ആണ് വിമാനം തകര്‍ന്നത്. കിഴക്കന്‍ നഗരമായ തബാസിലേക്ക് തിരിച്ചതായിരുന്നു വിമാനം.
വിമാനത്തിന്റെ എഞ്ചിന് സംഭവിച്ച തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരില്‍ രണ്ട് കൈക്കുഞ്ഞുങ്ങള്‍ അടക്കം ഏഴു പേര് കുട്ടികള്‍ ആയിരുന്നു.
ഇറാനില്‍ അടുത്തിടെയായി വിമാനാപകടങ്ങള്‍ അധികരിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 25 വര്‍ഷമായി 200റോളം അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2000ലേറെ ജീവനുകളാണ് ഇതിലൂടെ പൊലിഞ്ഞത്.വിമാനങ്ങളുടെ പഴക്കവും മോശം പരിരക്ഷണവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Comments