ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് അറിയിച്ച് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ എംപിയായി തുടരാനില്ല. തീരുമാനം അദ്ദേഹത്തെ അറിയിച്ചുകഴിഞ്ഞു. എന്ന് രാജിവയ്ക്കും എന്നത് സാങ്കേതികം മാത്രമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ യുഡിഎഫിലാണ്. എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ട്. അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നിലവില്‍ അത്തരമൊരു തീരുമാനെ എടുത്തിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
Comments