ജെഡിയു യുഡിഎഫ് വിട്ടുപോവുന്നുവെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്. ജെഡിയു മുന്നണി വിടുന്നതിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും എംഎം ഹസന് പ്രതികരിച്ചു. പടയൊരുക്കം യാത്ര കൊല്ലത്തെത്തിയപ്പോള്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പോലും ജെഡിയുവിനെ പ്രതിനിധീകരിച്ച് കെ.പി മോഹനന് പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
Comments