ഗുജറാത്തില്‍ ബിജെപിയുടേയും തന്റെയും നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് എന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തായി. സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാന് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത നരേഷ്ഭായ് ഷായോട് രൂപാണി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് ക്ലിപ്പാണ് പ്രചരിക്കുന്നത്. വധ്വാന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ വര്‍ഷാബെന്‍ ദോഷിയെ മാറ്റി ധാഞ്ജിഭായ് പട്ടേലിന് ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഞ്ച് പേര് സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചു. അതില്‍ ഒരാളാണ് നരേഷ്ഭായ് ഷാ. വിജയ് രൂപാണി നരേഷ്ഭായ് ഷായോട് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചതിന്റെ ഓഡിയോ ഇപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയതോതില്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
Comments