നടനും മിമിക്രി താരവുമായ കലാഭവന്‍ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്ക് സ്വീകാര്യത നല്കിയ നടനായിരുന്നു. അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവ നടന് ഷൈന്‍ നിഗം മകനാണ്. രക്തത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറയുന്ന രോഗത്തിന് അബി ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Comments