കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിക്ക് നേരിയ മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ശസ്ത്ക്രിയയോ മറ്റ് അടിയന്തിര ചികിത്സയോ ലഭ്യമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സൂക്ഷമ നിരീക്ഷണത്തില്‍ കഴിയുകയാണ് ആന്റണിയിപ്പോള്‍. ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.
Comments