കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട അമേത്തി നഗര്‍ പഞ്ചായത്തില്‍ ബിജെപിക്ക് ജയം. ബിജെപിയുടെ ചന്ദ്രിമ ദേവിയാണ് അട്ടിമറി വിജയം കണ്ടെത്തിയത്. വോട്ടിങ് നിലയില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാനിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. അമേത്തിയില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ രാഹുലിന്റെ ജനപിന്തുണ വ്യക്തമായെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമാണ് പ്രകടമാകുന്നത്. ആകെ 16 കോര്‍പ്പറേഷനുകളില്‍ 652 വാര്‍ഡുകലായി നടന്ന തെരഞ്ഞെടുപ്പില്‍ 13 കോര്‍പ്പറേഷനുകളില്‍ ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. രണ്ടിടങ്ങളില്‍ ബിഎസ്പിയാണ് മുന്നില്‍. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 44 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 25 സീറ്റുകള്‍ ബിജെപിയും 15 എണ്ണം ബിഎസ്പിയും നാലിടത്ത് കോണ്‍ഗ്രസും വിജയം കണ്ടു. ലക്നൗ, ഗാസിയാബാദ്, ഗൊരഖ്പൂര്‍, മീറത്ത് തുടങ്ങിയ 13 കോര്‍പ്പറേഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. പൂര്‍ണമായ വിവരം വൈകുന്നേരത്തോടെ ലഭ്യമാകും.
Comments