ഗുജറാത്ത്-ഹിമാചല്‍ തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കവേ ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമാണ് പ്രകടമാകുന്നത്. ആകെ 16 കോര്‍പ്പറേഷനുകളില്‍ 652 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 13 കോര്‍പ്പറേഷനുകളില്‍ ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. രണ്ടിടങ്ങളില്‍ ബിഎസ്പിയാണ് മുന്നില്‍.
Comments