മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. സെന്കുമാറിനെതിയുള്ള കേസുകളില്‍ സര്‍ക്കാരിനുള്ള ഉത്സാഹത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മറ്റു കേസുകളെ സര്‍ക്കാര്‍ ഇത്ര ഉത്സാഹത്തോടെ എന്ത് കൊണ്ട് കൈകാര്യം ചെയ്യുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
Comments