ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും എതിരായി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രിമാരെ പ്രവേശിപ്പിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. കേന്ദ്രമന്ത്രി പ്രസംഗിക്കുന്നതിനിടയിലും തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍നിന്ന് സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായും അധികൃതര്‍ വേണ്ടരീതിയിലുള്ള ഇടപെടല്‍ നടത്തിയില്ലെന്നും ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. അതേസമയം, മന്ത്രി നിര്‍മല സീതാരാമന് തുടര്‍ച്ചയായി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അവര്‍ സംസാരിക്കുന്ന സമയത്ത് ജനങ്ങള്‍ നിശബ്ദരായി. 15 മിനിറ്റോളം മന്ത്രി ജനങ്ങളുമായി സംസാരിച്ചു.
Comments