അമർനാഥിൽ ഭീകരാക്രമണം നടത്തിയ മുഴുവൻ തീവ്രവാദികളെയും വധിച്ചുവെന്ന് ജമ്മുകശ്മീർ ഡിജിപി എസ്പി വെയ്ദ്. തന്റെ ട്വിറ്ററിലാണ് അമർ നാഥ് തീർഥാടകർക്ക് നേരെ ആക്രമണം നടത്തിയ മുഴുവൻ ഭീകരരും കൊല്ലപ്പെട്ട വിവരം ഡിജിപി പങ്കുവെച്ചത്. മൂന്നാമത്തെ തീവ്രവാദിയായ യാവറിന്റെ മൃതദേഹം ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. നാലാമത്തെ തീവ്രവാദിയെ പരിക്കുകളോടെ ജീവനോടെ പിടികൂടിയെന്നും ഡിജിപി ട്വിറ്ററിൽ കുറിച്ചു.
Comments