ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയ്ക്കു നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ കാര്‍ ആക്രമിക്കുയായിരുന്നു. അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു. തക്കര്‍വാഡ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് ആക്രമിച്ചത്. ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്നും ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടംതന്നെ നടത്തുമെന്നും മേവാനി പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കുമ പരിക്കേല്‍ക്കാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
Comments