പി വിഅന്‍വര്‍ എംഎല്‍എക്കെതിരെ ലാന്‍ഡ് ബോര്‍ഡിന്റെ അന്വേഷണം. അനധികൃത ഭൂമി സമ്പാദനം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം. ഭൂമിവിവരങ്ങള്‍ ആരാഞ്ഞ് നാല് വില്ലേജ് ഓഫീസുകള്‍ക്ക് ലാന്‍ഡ് ബോര്‍ഡ് കത്ത് അയച്ചിട്ടുണ്ട്. എംഎല്‍എയുടെ രണ്ടാം ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചാണ് അന്വേഷണം. അനധികൃത ഭൂമി സമ്പാദനവുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ റവന്യൂവകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വിവാദമായിട്ടും മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ മുന്നിലുള്ള പി.വി. അന്‍വറിനെതിരായ പരാതികള്‍ക്ക് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. എംഎല്‍എയുടെ നിയമലംഘനങ്ങള്‍ വ്യക്തമാക്കുന്ന മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം മലപ്പുറം ജില്ലാഭരണകൂടത്തിന് മുന്നിലുണ്ട്.
Comments