അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിഭാഷകര്‍ കേസുനടത്തുന്നതിന് വലിയ ഫീസ് ആവശ്യപ്പെടുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. സുപ്രീംകോടതിയുടെ തന്നെ വിവിധ വിധികളും ലോ കമ്മീഷന് റിപ്പോര്‍ട്ടുകളും എടുത്തു പറഞ്ഞ ജസ്റ്റിസുമാരായ ആദര്‍ശ് കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ അഭിഭാഷക ജോലി നീതിപൂര്‍വ്വമാക്കാന്‍ നിയമനിര്‍മ്മാണം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അഭിപ്രായപ്പെട്ടു. പണമില്ലാത്തതിനാല്‍ മികച്ച അഭിഭാഷകരില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും പറഞ്ഞു. അവര്‍ക്ക് കോടതി നല്കുന്ന ധനസഹായത്തിന്റെ വിഹിതം ആവശ്യപ്പെടുന്നത് കോടതി അലക്ഷ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Comments