ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കുന്ന ടീമെന്ന റെക്കോര്‍ഡ് റിക്കിപോണ്ടിംഗിന്റെ ഓസ്ട്രേലിയയുടെ നേട്ടത്തിനൊപ്പം കോഹ്ലിയും കൂട്ടരുമെത്തി. തുടര്‍ച്ചയായി 9 ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ സംഘം ഇതിഹാസം രചിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്ക്കെതിരെ തുടങ്ങിയ പരമ്പര നേട്ടമെന്ന അശ്വമേഥം കോഹ്ലിയും കൂട്ടരും ഒരിക്കല്‍ കൂടി ശ്രീലങ്കയ്ക്കെതിരെ സ്വന്തമാക്കുകയായിരുന്നു. 2005 08 കാലഘട്ടത്തില്‍ ഓസ്ട്രേലിയ ഒന്‍പത് പരമ്പരകള്‍ വിജയിച്ചിട്ടുണ്ട്.
Comments