ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്, പുതുതായി കാര്‍ഡ് എടുത്ത് വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31വരെ സമയം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഡിസംബര്‍ 31 തന്നെയാകും അവസാന തിയതിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അടുത്ത ആഴ്ച സുപ്രീംകോടതി പരിശോധിക്കും. അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന. ഫെബ്രുവരി 6 വരെയാണ് അതിന്റെ അവസാന തിയതി.
Comments