ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുഹമ്മദ് ബാട്ടിയ ഷേക്ക് എന്നയാളെ വെട്ടിക്കൊന്ന് തീയിട്ടു. കൊലപാതകം നടത്തി വീഡിയോ ചിത്രീകരിച്ച ശുംഭുനാഥ് റായ്ഗര് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ വീഡിയോ കൂടാതെ അതിനെ ന്യായീകരിച്ചും ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ മുഹമ്മദ് ബാട്ടിയ ഷേക്കിന്റെ ശരീരം പാതികത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബാട്ടിയയുടെ ചെരിപ്പുകളും കൊലയ്ക്കുപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി.
Comments