വ്യത്യസ്ത അഭിപ്രായം പറയുകയും സിനിമകള്‍ നിര്‍മിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും ബോംബൈ ഹൈക്കോടതി. പത്മാവതി എന്ന സിനിമയ്ക്കെതിരായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടി ദീപിക പദുകോണിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. കലാകാരന്മാര്ക്കെതിരെ വധഭീഷണി മുഴക്കുകയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം മറ്റൊരു രാജ്യത്തുമില്ല. തുടര്‍ച്ചയായ ഭീഷണികള്‍ മൂലം രാജ്യത്ത് ഒരു സിനിമ പ്രദര്‍ശിപ്പിക്കാനാകാതെവരുന്ന സാഹചര്യം പരിതാപകരമാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ട് ഏത് അവസ്ഥയിലേയ്ക്കാണ് നാം പോയ്ക്കൊണ്ടിരിക്കുന്നത്?- ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരി, ഭാരതി ദംഗ്രേ എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.
Comments