ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഴിഞ്ഞത്ത് പ്രതിഷേധവുമായെത്തിയത് മത്സ്യത്തൊഴിലാളികളല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് വിവേചനം കാട്ടരുതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു. പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചപ്രവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കള്‍ ഏര്‍പ്പെട്ടതായും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയതായും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞത്ത് മുഖ്യന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ കാറ് തടഞ്ഞ് കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയക്കളി നടത്തുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ ഇതിനെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമായി ചിത്രീകരിക്കുകയായിരുന്നെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.
Comments