ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം .കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് എന്നിവര്‍ കേരളത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു. 1843 കോടിയുടെ സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. 300 കോടി അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.
Comments