അഹമ്മദാബാദ്: ഖേദ ജില്ലയിലെ രഛോഡ്ജി ക്ഷേത്രത്തിലെത്തിയ രാഹുലിനെ ബിജെപി പ്രവര്‍ത്തകര്‍ മോദിസ്തുതികളുമായാണ് സ്വീകരിച്ചത്. ക്ഷേത്രത്തിന് പുറത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ രാഹുല്‍ എത്തിയതും മോദിക്ക് ജയ് വിളിച്ച് ആരവമുയര്‍ത്തി. മോദി മോദി വിളികളുടെ ബഹളങ്ങള്‍ക്കിടയിലും മുഖത്തെ പുഞ്ചിരി തെല്ലും കുറയ്ക്കാതെയാണ് രാഹുല്‍ ക്ഷേത്രത്തിലേക്ക് കടന്നത്. ഇന്ന് ആരവല്ലി ജില്ലയിലെ ശാംലാജി ക്ഷേത്രത്തിലും രാഹുല്‍ സന്ദര്‍ശനം നടത്തി.
Comments