ദില്ലി: ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസുമായി ചില ധാരണകള്‍ക്ക് തയ്യാറാകണമെന്ന് നിര്‍ദേശിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി. യെച്ചൂരിയുടെ കരട് രേഖക്ക് ബദലായി പ്രകാശ് കാരാട്ട് സമര്‍പ്പിച്ച രേഖ കൂടുതല്‍ പിബി അംഗങ്ങള്‍ പിന്തുണച്ചു. ഇരുരേഖകളിലും വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്ര കമ്മിറ്റിക്ക് കൈമാറുമെന്നും പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കാരാട്ടിന്റെ ബദല്‍ രേഖ പിബി രേഖയായി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. എങ്കിലും പിബി തള്ളിയ യെച്ചൂരിയുടെ കരട് രേഖയും കേന്ദ്രകമ്മിറ്റിയിലെത്തുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും പാടില്ലെന്നാണ് കാരാട്ടിന്റെ രേഖയിലെ ഉള്ളടക്കം. ഇതാണ് പിബിയില്‍ കൂടുതല്‍ പേരും പിന്തുണച്ചത്
Comments