ന്യൂഡല്‍ഹി: ദംഗല്‍ നടി സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍ കേന്ദ്രവ്യോമയാന മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും വിമാനക്കമ്പനിയില്‍ നിന്ന് വിശദീകരണം തേടി. ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരന് ഇവര്‍ക്കു നേരെ അതിക്രത്തിനു ശ്രമിച്ചത്.
Comments