അഹമ്മദാബാദ് :കോണ്‍ഗ്രസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കണമെന്നും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. മണിശങ്കര്‍ അയ്യര്‍ തന്നെ 'നീച്' എന്ന് വിശേഷിപ്പിച്ചത് പാക് പ്രതിനിധികളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്. പാക് ഹൈക്കമ്മീഷണര്‍, മുന്‍ വിദേശകാര്യമന്ത്രി, മുന്‍ ഇന്ത്യന്‍ ഉപരാഷ്ര്ടപതി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്നും മോഡി ആരോപിച്ചു. ഈ കൂടിക്കാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. ഇതിന് തൊട്ടടുത്ത ദിവസം മണിശങ്കര്‍ അയ്യര്‍ തന്നെ നീച് എന്ന് വിശേഷിപ്പിച്ചത് ഗൗരവതരമായ കാര്യമാണെന്നും മോഡി പറഞ്ഞു.
Comments