രാജമാണിക്യം അടക്കമുള്ള സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഐഎഎസുകാരെ പരിഹസിച്ച് മന്ത്രി എം.എം. മണി. മറുനാട്ടിലുള്ള ഐഎഎസുകാര്‍ ശുദ്ധപൊട്ടന്മാരാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സിപിഎം ഏലപ്പാറ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി. ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി ഹരന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണെന്നും മന്ത്രി ആരോപിച്ചുി. കേരളത്തെക്കുറിച്ച് മനസിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇതിന്റെ പരിണിതഫലമാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Comments