കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത് തടവുശിക്ഷയുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു. ഹോട്ടലുകള്‍, റെസ്റ്റൊറന്റുകള്‍, മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ എന്നിവിടങ്ങളില്‍ കുപ്പികളിലാക്കിയ കുടിവെള്ളത്തിന് പരമാവധി വിലയേക്കാള്‍ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധം മാത്രമല്ല, നികുതി വെട്ടിപ്പുകൂടിയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിശ്ചിത തുക നല്‍കിയാണ് ഇവിടങ്ങളിലേക്ക് കുപ്പിവെള്ളം വാങ്ങുന്നത്. അവ നിജപ്പെടുത്തിയ പരമാവധി വിലയിലോ അതില്‍ താഴെയോ വില്‍ക്കാം. എന്നാല്‍ എംഎര്പിയിലും അധികം തുക ഈടാക്കുന്നതില്കൂടി സര്‍ക്കാരിന് സേവന നികുതി, വില്‍പ്പന നികുതി എന്നിവയിനത്തില്‍ ഭീമമായ നഷ്ടമുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
Comments