പി വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ മലപ്പുറം ജില്ലാഭരണ കൂടം തീരുമാനിക്കും മുന്‍പേ സമാന നടപടിക്ക് എസ് സി എസ് ടി കമ്മീഷന് ഉത്തരവിട്ടതിന്റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് . ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തിയെന്ന പരാതിയിലാണ് കമ്മീഷന് ഇടപെട്ടത്. തടയണ സ്ഥിതി ചെയ്യുന്ന ചീങ്കണ്ണിപ്പാലിയിലെ പട്ടിക വര്‍ഗ കോളനിയിലേക്കുള്ള കുടിവെള്ളം തടസപ്പെടുന്നുവെന്നായിരുന്നു പരാതി. തടയണ കെട്ടിയ ശേഷമുള്ള വേനല്‍കാലത്ത് കോളനിയില്‍ വലിയ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാളിദാസന് എന്ന വ്യക്തിയാണ് 2016 സെപ്റ്റംബറില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനെ സമീപിച്ചത്. മലപ്പുറം ജില്ലാ കളക്ടറില്‍ നിന്നടക്കം പരാതിയില്‍ കമ്മീഷന് വിശദീകരണം തേടിയിരുന്നു.
Comments