ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിവരെ 39 ശതമാനം വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ റാണിപില്‍ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. 12.15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി തന്റെ സമ്മതിദാനവകാശം വിനിയോഗിച്ചത്. സബര്‍മതി മണ്ഡലത്തില്‍ ബിജെപി സിറ്റിങ് എംഎല്‍എ അരവിന്ദ് പട്ടേലിനെതിരെ ജിത്തുഭായ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇതിനിടെ വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
Comments