കെന്റുക്കി സംസ്ഥാന നിയമസഭ റിപ്പബ്ലിക്കന്‍ പ്രതിനിധി ലൈംഗികാപവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതായി ബുള്ളിറ്റ് കൗണ്ടി കൊറോണര്‍ ഡേവ് വില്യംസ് പറഞ്ഞു. ഇന്നലെ വൈകീട്ട് ഡാന്‍ ജോണ്സണ്(57) കെന്റുക്കി മൗണ്ട് വാഷിങ്ടണ്‍ ഗ്രീന്‍ വെല്‍ ഫോര്‍ഡ് റോസിലുള്ള പാലത്തിനു സമീപം കാര്‍ നിര്‍ത്തി പുറത്തിറങ്ങി സ്വയം വെടിവെച്ചു ജീവനൊടുക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ തരംഗം ആഞ്ഞുവീശിയ കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ജോണ്സണ് വിജയിച്ചതോടെയാണ് ആദ്യമായി കെന്റക്കി പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയത്. റിലീജിയസ് ലിബര്‍ട്ടി പബ്ലിക്ക് സ്കൂളുകളില്‍ ബൈബിള്‍ വായനക്ക് അനുകൂലമായി ബില്ല് അവതരിപ്പിച്ച് ജോണ്സണ് ശ്രദ്ധേയനായിരുന്നു.
Comments