രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ്സിനെ പത്തൊമ്പത് വര്‍ഷം നയിച്ച ശേഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന സോണിയ ഗാന്ധി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ തുടരാന്‍ കഴിയില്ലെന്നും സോണിയ ഗാന്ധി നേതാക്കളെ അറിയിച്ചു.
Comments